അദാനിയുടെ പവര്‍ പ്ലാന്റിന് വേണ്ടി നിയമങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/08/adani-1.gif)
ഗൗതം അദാനിയുടെ കമ്പനിക്കായി രാജ്യത്തെ നിയമത്തില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. 100 ശതമാനം വൈദ്യുതി ബംഗ്ലാദേശിന് നല്‍കാമെന്ന് കരാര്‍ ഉറപ്പിച്ച അദാനിയുടെ പവര്‍ പ്ലാന്റിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയതെന്ന് റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്
ഈ മാസം 12നാണ് ഇതുമായി ബന്ധപ്പെട്ട മെമ്മോ കേന്ദ്ര ഊര്‍ജമന്ത്രാലയം പുറപ്പെടുവിച്ചത്. അദാനിയുടെ കീഴിലുള്ള 1600 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റ് 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശിനാണ് വില്‍ക്കുന്നത്. നിലവിൽ കേന്ദ്രം നിയമത്തില്‍ ഇളവ് വരുത്തിയതോടെ ബംഗ്ലാദേശിന് വില്‍ക്കാന്‍ കരാര്‍ ഉറപ്പിച്ച വൈദ്യുതി അദാനിക്ക് ഇന്ത്യക്കും നല്‍കാനാവും. നിലവിൽ ബംഗ്ലാദേശില്‍ രാഷ്ട്രീയപ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധിയുണ്ടായാലും അദാനിക്ക് പ്രശ്‌നമുണ്ടാവില്ല .
2018ലായിരുന്നു വിദേശ രാജ്യങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഈ നിയമത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ബംഗ്ളാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത് ഇന്ത്യന്‍ ഗ്രിഡിന് നല്‍കാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.