മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍
മലയാളത്തിലെ വാർത്താ ചാനലായ മീഡിയാ വണ്ണി ന്റെ തടഞ്ഞുവെച്ച ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കി. പ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ഇപ്പോൾ പത്ത് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. അടുത്ത നാലാഴ്ചക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്.
രാജ്യ സുരക്ഷയെ ബാധിക്കുന്നു എന്ന കാരണങ്ങള്‍ ഉന്നയിച്ച് 2021ലായിരുന്നു ആണ് മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് കേന്ദ്രം പുതുക്കാന്‍ വിസമ്മതിച്ചത്. ഇതിനെതിരെ ചാനല്‍ അധികൃതർ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കേസ് പരിഗണിച്ച സുപ്രീംകോടതി മീഡിയവണ്ണിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കിയിരുന്നു.
സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതായിരുന്നു നടപടി. കേന്ദ്രസർക്കാർ കോടതിയിൽ ചാനലിനെതിരെ ഉന്നയിച്ച വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി ഏപ്രില്‍ അഞ്ചിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.