അമേരിക്കയുടെ സൈനിക താവളമാക്കാൻ ഇന്ത്യയെ വിട്ടു കൊടുക്കാൻ പോലും കേന്ദ്ര സർക്കാർ മടിക്കില്ല: മുഖ്യമന്ത്രി
അമേരിക്കയ്ക്ക് സൈനിക താവളം ആക്കുവാനായി ഇന്ത്യയെ വിട്ടു കൊടുക്കാൻ പോലും കേന്ദ്ര സർക്കാർ മടിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത് അമേരിക്കയുടെ സ്വാധീനമാണ്.
അമേരിക്കയുമായുള്ള ആയുധകരാറുകളും സൈനിക സഹായവുമെല്ലാം ആണ് അതിന് കാരണം. രാജ്യത്തിൻ്റെ പൊതുനിലപാടിനെതിരെയാണ് കേന്ദ്ര നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേപോലെ തന്നെ, മതാധിഷ്ഠിത രാഷ്ട്രീയം ശക്തമാകുമ്പോൾ ആ രാജ്യം തകർന്നടിയും. അമേരിക്കയുടെ സാമ്രാജ്യത്വത്തിന്റെ കൽപ്പനകളെ ശിരസ്സാവഹിക്കാൻ തയ്യാറായി നിൽക്കുകയാണ് ഇന്ത്യയിൽ കേന്ദ്രസർക്കാർ .
സാമ്രാജ്യത്വത്തിന്റെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത് യുദ്ധോപകരണങ്ങൾ വിൽക്കുന്നതിലൂടെയാണ്. കൂടുതൽ സാമ്പത്തിക വളർച്ചയ്ക്കായി സാമ്രാജ്യത്വം യുദ്ധങ്ങൾ സൃഷ്ടിക്കുന്നുവെന്നും അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ യുദ്ധവിരുദ്ധ സംഗമത്തിൽ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞു.