പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കണം; ആധാറിൽ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ
10 November 2022
ആധാർ കാർഡ് പുതുക്കാൻ ജനങ്ങൾക്ക് പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ .രജിസ്റ്റർ ചെയ്ത് പത്ത് വര്ഷം കഴിഞ്ഞെങ്കിൽ വിവരങ്ങൾ പുതുക്കി നൽകണം. ഇതിനായി തിരിച്ചറിയൽ ,മേൽവിലാസ രേഖകൾ നൽകണം.ഓൺലൈനായി വിവരങ്ങൾ പുതുക്കി നൽകിയാൽ മതിയാകും.
മാത്രമല്ല, ഓരോ പത്ത് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കി നൽകാം.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ട്.
ധാരാളം സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.