കേന്ദ്രസര്‍ക്കാരിന്റെ ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റം ആശങ്കയുണ്ടാക്കുന്നു; വിമർശനവുമായി സുപ്രീം കോടതി

single-img
6 January 2023

സുപ്രീംകോടതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ് കൊളീജിയം വിഷയത്തി്ല്‍ ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലെന്നും ജഡ്ജിമാരുടെ പട്ടികയില്‍ കെളീജിയം നല്‍കാത്ത പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമുള്ള ഗുരുതര ആരോപണം ഉയർത്തിയത് .

കേന്ദ്രസര്‍ക്കാരിന്റെ ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്റെ പ്രസ്ഥാവന വിവാദമായിരുന്നു.

ഒരിക്കല്‍ സുപ്രീം കോടതി ഭരണാഘടന വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വീണ്ടും കൊണ്ടുവരണമെന്നാണ് നിയമമന്ത്രി റിജ്ജിജു ആവശ്യപ്പെട്ടത്. മറ്റു പല മേഖലകളില്‍ എന്നപോലെ ജുഡീഷ്യറിയിലും കേന്ദ്രം കാവിവത്കരണത്തിന് ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ ഇതോടെ സജീവമാകുകയും ചെയ്തു. അതിനിടയിലാണ് ഇത്തരത്തില്‍ ഗുരുതര ആരോപണവുമായി സുപ്രീംകോടതി രംഗത്തെത്തിയത്.