മുഖ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയെത്തും: ശോഭ സുരേന്ദ്രൻ
14 January 2024
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പിണറായി വിജയന്റെ മുഖാവരണം അഴിഞ്ഞു വീണുവെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു.
വൈകാതെ മുഖ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി എത്തും . ഇഡി ഉദ്യോഗസ്ഥര്‍ അവരുടെ പണി എടുക്കും. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇതുപോലെ ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യന്‍ എന്ന് വിളിച്ച എം.വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണം. ഏത് കാര്യത്തിലും നോക്കുകൂലി വാങ്ങുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.