ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സവാര്‍ ധനാനിയ കൂടിക്കാഴ്ച്ച നടത്തി;കര്‍ഷക പ്രശ്നങ്ങളില്‍ ചര്‍ച്ച

11 April 2023

തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സവാര്‍ ധനാനിയ കൂടിക്കാഴ്ച്ച നടത്തി.
റബ്ബറിന്റെ താങ്ങു വില വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പ് നല്‍കി. റബ്ബര്‍ കര്‍ഷകരുടെ മറ്റു പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഇന്നലെ വൈകീട്ട് കണ്ണൂര്‍ നെല്ലിക്കാം പൊയിലില്‍ ആയിരുന്നു കൂടിക്കാഴ്ച. റബ്ബറിന് 300 രൂപയായാല്‍ ബി ജെ പി ക്ക് വോട്ട് ചെയ്യുന്നതില്‍ പ്രയാസമില്ലെന്നായിരുന്നു ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി നേരത്തെ നടത്തിയ പ്രസ്താവന.