അൻവറിനെ വെല്ലുവിളിക്കുന്നു; എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ ധൈര്യമുണ്ടോ: എകെ ബാലൻ
9 October 2024
എംഎൽഎ പിവി അൻവർ പരാതിയിൽ അന്വേഷണം നടക്കുന്നതായി സിപഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. പക്ഷെ വിഷയത്തിൽ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് അൻവർ പറയുന്നത്. അൻവറിൻ്റെ കൈവശം രേഖകളൊന്നും ഇല്ലാത്തതാണ് അതിന് കാരണം.
നിയമസഭയിൽ യുഡിഎഫ് അടിയന്തരപ്രമേയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ചർച്ച ചെയ്താൽ ബൂമറാങ് ആകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അതേപോലെ തന്നെയാണ് ഇപ്പോൾ അൻവറിന്റെയും ശൈലിയെന്നും, എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ ധൈര്യമുണ്ടോയെന്നും എകെ ബാലൻ ചോദിക്കുന്നു .
അൻവർ അദ്ദേഹത്തിന്റെ പരാതി സംസ്ഥാന ഗവർണർക്കോ കോടതിയിലോ നൽകിയാൽ മതി. ഇക്കാര്യത്തിൽ അൻവറിനെ വെല്ലുവിളിക്കുന്നു, അൻവറിന് ഇപ്പൊ 10 പേരെ കിട്ടാനില്ല. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം ലഭിക്കുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്നും എകെ ബാലൻ പരിഹസിച്ചു .