ചണ്ഡീഗഢ്‌ വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകുമെന്ന് പ്രധാനമന്ത്രി

single-img
25 September 2022

പഞ്ചാബിലെ ആം ആദ്മി സർക്കാർ ഭഗത് സിങ്ങിന്റെ പൈതൃകം ഏറ്റെടുക്കുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയുടെ നീക്കം. ഇതിന്റെ ഭാഗമായി ചണ്ഡീഗഢ്‌ വിമാനത്താവളത്തിന് ശഹീദ് ഭഗത് സിങ്ങിന്റെ പേര് നൽകുമെന്ന് പ്രധാനമന്ത്രിപറഞ്ഞു.

ഭഗത് സിങ്ങിന്റെ ജന്മവാർഷികമായ സെപ്റ്റംബർ 28ന് തന്നെ വിമാനത്താവളത്തിന് പുതിയ പേര് നൽകുമെന്ന് ‘മൻ കി ബാത്തി’ൽ അദ്ദേഹം അറിയിക്കുകയായിരുന്നു. ഭഗത് സിങ്ങിന്റെ ജന്മഗ്രാമത്തിൽവെച്ചായിരുന്നു പഞ്ചാബിൽ ഭവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ മഞ്ഞക്കളറിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, അധികാരമേറ്റെടുത്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 എല്ലാ വർഷവും പൊതു അവധിദിനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.