തെലങ്കാനയെ കുത്തകയാക്കി വെക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു കരുതേണ്ട: ബിജെപി

single-img
6 December 2022

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന സർവകക്ഷിയോഗത്തിൽ പങ്കെടുക്കാത്തിൽ ടി ആർ എസിനെതിരെ വിമർശനവുമായി ബിജെപി. തെലങ്കാനയെ കുത്തകയാക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു കരുതേണ്ടെന്ന് ബിജെപി പറഞ്ഞു.

ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് സംസ്ഥാനത്തെ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി മറുപടി നൽകി. ബിജെപിയുമായി തെലങ്കാനയിൽ തുടരുന്ന പോരിൽ സർവകക്ഷി യോഗത്തിനില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിലപാടറിയിച്ചതിന് ശേഷവും കേന്ദ്രസർക്കാർ യോഗത്തിലേക്ക് ക്ഷണിച്ചു.

രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം യോഗത്തിൽ പങ്കെടുത്തെങ്കിലും ടിആർഎസ് ബഹിഷ്ക്കരിച്ചു. തെലങ്കാന എന്ന സംസ്ഥാനം ഇന്ത്യയിലാണെന്ന കാര്യം ഓർക്കണമെന്ന മുന്നറിയിപ്പ് നൽകിയാണ് ബിജെപി നടപടിയോട് പ്രതികരിച്ചത്. കേന്ദ്ര സർക്കാർ വിവിധ സഹായങ്ങൾ അനുവദിക്കുന്നതിലടക്കം മോദി സർക്കാർ രാഷ്ട്രീയം കാണുന്നുവെന്ന ടിആർഎസിൻറെ വിമർശനങ്ങൾക്കിടെയാണ് ബിജെപിയുടെ മുന്നറിയിപ്പ്.

അതേസമയമ്, ഈ വിവാദത്തിൽ ടിആർഎസ് ഇനിയും പ്രതികരിച്ചിട്ടില്ല.യോഗത്തിനെത്തും മുൻപ്, ഉച്ചകോടിയെ പ്രധാനമന്ത്രി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച പാർട്ടികളുടെ നേതാക്കൾ മോദിയുമായി നർമ്മം പങ്കിടുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.നേതാക്കൾ യോഗത്തിൽ എന്തെങ്കിലും വിമർശനം ഉന്നയിച്ച് കാണുമോയെന്ന സംശയം ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്.