ചെഗുവേര; രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായം: മുഖ്യമന്ത്രി

single-img
9 October 2022

ഗുവേരയുടെ രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വത്തിൻ്റെ അടിമച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സാമൂഹിക നീതിയുടേയും സമത്വത്തിന്റേയും അടിത്തറയിൽ സോഷ്യലിസത്തിന്റെ പുതുയുഗം പടുക്കുന്നതിതായി സ്വജീവൻ ബലിയർപ്പിച്ച ഉജ്ജ്വല വിപ്ലവകാരിയായിരുന്നു ചെ ഗുവേരയെന്ന് .

രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായമാണ് അദ്ദേഹം. ചെ ഗുവേരയുടെ അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാ മെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.