ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ; കോഴിക്കോട് രണ്ടുപേർ പിടിയിൽ

single-img
5 October 2024

കോഴിക്കോട് നഗരത്തിൽ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. ജില്ലയിലെ നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.

ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങിയശേഷം ഗൂഗിൾ പേയിലൂടെ അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് രണ്ടുപേരും പിടിയിലായത്. ഒരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയത്.