മൂന്നോ നാലോ പന്തുകൾ മാത്രം കളിക്കുന്നു ;ചെന്നൈ ധോണിയെ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

single-img
20 May 2024

അടുത്ത ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുൻ ഇന്ത്യൻ നായകൻ ധോണിയെ നിലനിര്‍ത്തരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ഓരോ കളിയിലും വെറും മൂന്നോ നാലോ പന്തുകള്‍ മാത്രം കളിക്കാന്‍ ആണ് ധോണി ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹത്തെ ടീമില്‍ എടുക്കരുതെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഈ സീസണിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സ് ആര്‍സിബിക്ക് എതിരെ പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇര്‍ഫാന്‍ പത്താൻ്റെ പരാമര്‍ശം. മാത്രമല്ല , ധോണിയെ നിലനിര്‍ത്താന്‍ ആവശ്യമായ ഭീമമായ ചെലവിനെ കുറിച്ചും പത്താന്‍ സൂചന നൽകി .

‘ധോണിയെ അടുത്ത സീസണില്‍ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈക്ക് വലിയ തുക നല്‍കേണ്ടി വരും. എൻ്റെ അഭിപ്രായത്തില്‍ ഒരു നീണ്ടകാലത്തെ ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ചെന്നൈ അദ്ദേഹത്തെ നിലനിര്‍ത്തേണ്ട ആവശ്യമില്ല. മത്സരത്തില്‍ മൂന്നോ നാലോ പന്തുകള്‍ മാത്രം കളിക്കാന്‍ ആണ് ധോണി ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹത്തെ ടീമില്‍ എടുക്കരുത്. അദ്ദേഹം മൂന്നോ നാലോ ഓവര്‍ കളിക്കുകയാണെങ്കില്‍ മാത്രം ടീമില്‍ എടുക്കണം,’ പത്താൻ വ്യക്തമാക്കി.