ക്യാമറ ഓരോന്നിനും തോന്നും പോലെ വിലയിട്ടു; എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് രമേശ് ചെന്നിത്തല
സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറയുമായി ബന്ധപ്പെട്ട ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരാറിനായി ടെന്‍ണ്ടറില്‍ പങ്കെടുത്ത അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്.
എ ഐ ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് കെല്‍ട്രോണിന്റെതെന്ന് ആരോപിച്ചു. സംസ്ഥാനത്താകെ എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ ചെയര്‍മാന്‍ മറുപടി നല്‍കിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രസ്തുത ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെല്‍ട്രോണ്‍ എം ഡി നല്‍കിയതെന്നും എ ഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്നും അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കെല്‍ട്രോണ്‍ ക്യാമറകളുടെ വിലവിവരം മറച്ച് വെക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.