കോഴി പക്ഷിയോണോ മൃഗമാണോ; ഉത്തരം തേടി ഗുജറാത്ത് ഹൈക്കോടതി

single-img
31 March 2023

സംസ്ഥാനത്തെ കടകളില്‍ കോഴിയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോഴി പക്ഷിയോ മൃഗമോ എന്നചോദ്യം ഉയർത്തി ഗുജറാത്ത് ഹൈക്കോടതി. ആനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസാ മഹാ സംഘ് എന്നീ സന്നദ്ധ സംഘടനകള്‍ ഗുജറാത്ത് ഹൈക്കോടതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഇത്തരം ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നത്.

മൃഗങ്ങളെ കശാപ്പുശാലകളില്‍ മാത്രമേ അറവ് നടത്താവു എന്ന ഗുജറാത്ത് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് ചില സന്നദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻപ് ഈ വിധി ചൂണ്ടിക്കാണിച്ച് സൂറത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അടച്ചിരുന്നു.

നിലവിൽ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെന്താവും എന്നതാണ് എല്ലാവരും കൗതുകത്തോടെ കാത്തിരിക്കുന്നത്. കോഴിയെ ഒരു മൃഗമായി പരിഗണിക്കുമെന്നാണ് കോടതിയുടെ വിധിയെങ്കില്‍ കോഴിക്കടകള്‍ ഇനി തുറക്കാന്‍ കഴിയില്ല, പകരം കശാപ്പ് ശാലകളില്‍ മാത്രമേ കോഴിയെ കൊല്ലാന്‍ സാധിക്കുകയുള്ളു.