കാൻ ഫെസ്റ്റിവൽ: ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
26 May 2024
![](https://www.evartha.in/wp-content/uploads/2024/05/can.gif)
കാന്‍സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയ ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദനങ്ങള്‍ അറിയിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍.
അതുല്യമായ നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായല്‍ കപാഡിയ.
ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങള്‍ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.