മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടനില്‍; ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


ലണ്ടന്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തും.
ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും പങ്കെടുക്കും.
ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ലുലു ഗ്രൂപ് എം ഡി എം എ യൂസഫലിയും പരിപാടിക്കെത്തും. നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ചൊവ്വാഴ്ച്ച യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഫിന്‍ലാന്‍ഡ് സന്ദര്‍ശനം വെട്ടിച്ചുരുക്കി നോര്‍വെയിലേക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും ഇപ്പോള്‍ യുകെയിലേക്കെത്തി. നോര്‍വ്വെയില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി, പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, മുഖ്യമന്ത്രിയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് സുനീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. യുകെയില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്ജും, വി ശിവന്‍കുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.