കോടിയേരിയുടെ ആരോഗ്യനില വഷളായി എന്ന് അഭ്യൂഹം; മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു ചെന്നൈക്ക് പോകുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു. ചികിത്സയിൽ കഴിയുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും. ഒക്ടോബർ രണ്ടു മുതൽ 12 വരെ ഫിൻലാൻഡ്, നോർവെ, യു.കെ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, സ്പീക്കർ എ എൻ ഷംസീറും ചെന്നൈക്ക് പോകുന്നുണ്ട്. അതെ സമയം കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താൻ പാൻക്രിയാസിനെ ബാധിക്കുന്ന അര്‍ബുദത്തിന് ചികിത്സയിലാണെന്നും രോഗവിവരം തുറന്നു പറയാൻ മടിയില്ലെന്നും 2021 ഡിസംബറിൽ തിരുവനന്തപുരത്ത് ഒരു പൊതുവേദിയിൽ കോടിയേരി പ്രസംഗിച്ചിരുന്നു. പാതി മുറിച്ചു മാറ്റിയ പാൻക്രിയാസുമായാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു