മുഖ്യമന്ത്രി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം; അദ്ദേഹം വ്യക്തമാക്കിയത് പാര്‍ട്ടി നിലപാട്: ടിപി രാമകൃഷ്ണൻ

single-img
26 September 2024

എംഎൽഎ അന്‍വറിന്റെ ചെയ്തികള്‍ തെറ്റെന്ന് സംസ്ഥാന ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. അന്‍വര്‍ പാർട്ടിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ലെന്നും ടിപി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ടിപി രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അന്‍വര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം വിമര്‍ശിച്ചു. സി.പി.ഐ.എം അംഗമാണെങ്കില്‍ അന്‍വറിനെ സസ്‌പെന്‍ഡ് ചെയ്യാം.

ഇവിടെ അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്.അത് ശരിയായ രീതിയല്ല – ടിപി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.