വന്ദേ ഭാരത് ട്രെയിനില്‍ ആദ്യമായി യാത്ര ചെയ്ത് മുഖ്യമന്ത്രി; ഒരുക്കിയത് ശക്തമായ സുരക്ഷ


വന്ദേ ഭാരത് ട്രെയിനില്‍ ആദ്യമായി യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് അദ്ദേഹം യാത്ര നടത്തിയത് . മുഖ്യമന്ത്രി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കണ്ണൂരില്‍ നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടും മുന്‍പ് റെയില്‍വേ സ്റ്റേഷനിലും പുറത്തും ഡ്രോണ്‍ പറത്തി പരിശോധന നടത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളിൽ നിന്നും പ്രതിഷേധുമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരില്‍ എത്തിയത്.
പ്രധാനമന്ത്രി നടത്തിയ വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രി ഇതുവരെ വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല. കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ ഓടിത്തുടങ്ങിയത്.