മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തു
മാസപ്പടി വിവാദത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെ ചെന്നൈ ഓഫിസിൽ എത്തിച്ച് കഴിഞ്ഞ ബുധനാഴ്ച മൊഴിയെടുത്തു . അന്വേഷ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. അതേസമയം, കേസിൽ തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ നേരത്തെ പറഞ്ഞിരുന്നു.
താൻ ഒരു ഐടി പ്രൊഫഷണൽ മാത്രമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും വീണ വിജയൻ പറഞ്ഞു. തന്റെ കമ്പനിയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ വിജയൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സിഎംആർഎല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.