മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഹർജി ലോകായുക്ത തള്ളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി ലോകായുക്ത തള്ളി. ലോകായുക്ത മൂന്നംഗ ബഞ്ച് ഹർജി തള്ളി. സംസ്ഥാന മന്ത്രിസഭ വിഷയത്തിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ല. രാഷ്ട്രീയ അനുകൂലമായ തീരുമാനം ആണെന്ന് കണക്കാക്കാൻ തെളിവില്ലെന്നും ലോകായുക്ത കണ്ടെത്തി.
സംസ്ഥാന മന്ത്രിസഭയ്ക്ക് പണം നൽകാൻ അധികാരമുണ്ടെന്ന് ലോകായുക്ത ചൂണ്ടിക്കാണിച്ചു. ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. ഈ വിധിയിൽ അതിശയപ്പെടുന്നില്ലെന്നും യാതൊരുവിധത്തിലുള്ള എത്തിക്സും ഇല്ലാത്തവരാണ് ലോകായുക്തയിൽ ഉള്ളത് എന്നും ഹർജിക്കാരൻ ആർഎസ് ശശികുമാർ പ്രതികരിച്ചു.
ഇപ്പോൾ വന്നത് പ്രതീക്ഷിച്ച വിധിയെന്നും ശശികുമാർ. നേരത്തെ ഉപലോകായുക്തമാരെ മാറ്റണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളിയിരുന്നു. കേസിൽ ആദ്യം പരിഗണിച്ചത് ഉപലോകായുക്തയെ മാറ്റണമെന്ന ഹർജിക്കാരന്റെ അപേക്ഷയായിരുന്നു.