മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ട സംഭവം; കേസ് മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം; മൈക്ക് സെറ്റ് തിരികെ നൽകി

single-img
26 July 2023

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തിൽ എടുത്ത കേസ് മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം. പൊലീസ് പിടിച്ചെടുത്ത ആംപ്ലിഫയർ ഉൾപ്പെടെയുള്ള മൈക്ക് സെറ്റ് ഉടമക്ക് തിരിച്ചു നൽകി.

തനിക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചതിൽ സന്തോഷമെന്ന് ഉടമ പറഞ്ഞു.കേരളാ പൊലീസ് ആക്ട് (118 E KPA ആക്ട്) പ്രകാരമാണ് കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസ് എടുത്തത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍ എന്നതാണ് വകുപ്പ്.മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു.