ചിലങ്ക 2023 വാർഷികാഘോഷം നടത്തി; മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു
കല്ലൂർ ഗവൺമെന്റ് യു.പി.എസിലെ ചിലങ്ക- 2023 വാർഷികാഘോഷ പരിപാടികൾ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുലൈമാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് എച്ച് .എം ഷമീന ബീഗം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റ്റി ആർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.ആർ ജി കൺവീനർ ഷീജാലത ടീച്ചർ റിപ്പോർട്ടവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് അനിതകുമാരി ടീച്ചർ, ശ്രീമതി. ഷാഹിദ, ശശികല, വാർഡ് മെമ്പർ കെ ആർ ഷിനു തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബിഗ് ബോസ് ഫെയിം മണികണ്ഠൻ തോന്നക്കൽ വിശിഷ്ടാതിഥിയായിരുന്നു. ഗോപകുമാർ ബി. എസ് കൃതജ്ഞത അറിയിച്ചു. ചടങ്ങിൽ ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക ഷമീന ടീച്ചറെ ആദരിച്ചു.
മലയാള സാഹിത്യത്തിൽ പിഎച്ച് ഡി നേടിയ അധ്യാപിക ജുബിനാ ബീഗം, സ്കൂളിന് പ്രത്യേകമായ ഒരു പ്രാർത്ഥന ഗീതം തയ്യാറാക്കിയ ശ്രീപ്രിയ ടീച്ചർ, എൽ എസ് എസ്. നേടിയ കുട്ടികൾ സബ്ജില്ലാ കലോത്സവത്തിലും ശാസ്ത്ര പ്രവർത്തിപരിചയമേളയിലും കായികമേളയിലും സമ്മാനം നേടിയ കുട്ടികളെയും അനുമോദിച്ചു. സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനവും വിതരണം നടത്തി
ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച കലാവിരുന്നുകൾ ഏറെ ആകർഷകരമായിരുന്നു. രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും പൂർണ പങ്കാളിത്തത്തം ലഭിച്ചത് പരിപാടികളുടെ വൻ വിജയത്തിന് കാരണമായി.