മുട്ടക്കറിയില്‍ നിന്ന് ലഭിച്ചത് ചത്ത പുഴു; വാഗമണ്ണിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ആശുപത്രിയില്‍
വാഗമണ്ണിലെ വാഗാലാന്റ് എന്ന ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത പുഴുവിനെ കണ്ടെത്തി. ഇവിടെ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായതോടെ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ഹോട്ടല്‍ അടപ്പിച്ചു. കോഴിക്കോട് നിന്നും എത്തിയ വിനോദ സഞ്ചാര സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് ചത്ത പുഴുവിനെ കിട്ടിയത്. ഈ വിവരം ഹോട്ടല്‍ അധികൃതരെ അറിയിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതെന്ന് ആരോപണമുണ്ട്.
അതേമയം, ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടിയതായുള്ള പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പും ഏലപ്പാറ പഞ്ചായത്തും ചേര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടലിലാണ് സംഭവമുണ്ടായത്.