കമല്‍ഹാസനൊപ്പം ചിമ്ബു, ഒരുങ്ങുന്നത് വമ്ബന്‍ പ്രൊജക്റ്റ്
തമിഴകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചിമ്ബു. ഒബേലി എന്‍ കൃഷ്‍ണ സംവിധാനം ചെയ്‍ത ‘പത്ത് തല’യാണ് ചിമ്ബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിമ്ബു നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റാണ് പുറത്തുവരുന്നത്.
ലോകേഷ് കനകരാജിന്റെ ‘വിക്ര’ത്തിന്റെ വിജയത്തിനു ശേഷം, കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ഡെസിങ് പെരിയസ്വാമിയുടെ സംവിധാനത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചിമ്ബുവാണ് നായകന്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായി മാറിയേക്കാവുന്ന പ്രൊജക്റ്റിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി ചിമ്ബു വന്‍ മേയ്‍ക്കോവറാണ് ചെയ്യുക എന്നും വാര്‍ത്തയുണ്ട്. കമല്‍ഹാസനൊപ്പമുള്ള ചിമ്ബുവിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്.
അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവരായിരുന്നു ചിമ്ബുവിനൊപ്പം പത്ത് തലയില്‍ വേഷമിട്ടത്. എ ആര്‍ റഹ്‍മാനായിരുന്നു സംഗീതം. ചിത്രത്തിനായി എ ആര്‍ റഹ്‍മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനം ഹിറ്റായിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയായിരുന്നു സ്വന്തമാക്കിയത്.
ചിമ്ബു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാന്‍ ഹൊംമ്ബാളെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്ബു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരുനനു. ചിമ്ബു നായകനായി ചിത്രമായി ‘പത്ത് തല’യ്‍ക്ക് മുമ്ബ് എത്തിയത് ‘വെന്ത് തനിന്തതു കാടാ’ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്. ‘വെന്ത് തനിന്തതു കാടി’ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.