ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ നമ്മുടെ സർക്കാർ ഉറങ്ങുന്നു: രാഹുൽ ഗാന്ധി

single-img
16 December 2022

ചൈന ഉയർത്തുന്ന ഭീഷണിയെ നമ്മുടെ സർക്കാർ ലഘൂകരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . “ബെയ്ജിംഗ് യുദ്ധത്തിന് തയ്യാറെടുക്കുകയായാണ്, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകൂടം ഉറങ്ങുകയാണ്”, – അദ്ദേഹം പറഞ്ഞു.

“ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ ആയുധങ്ങളുടെ പാറ്റേൺ നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നമ്മുടെ സർക്കാർ അത് അംഗീകരിക്കുന്നില്ല. ഇന്ത്യാ ഗവൺമെന്റ് തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവർത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

“ചൈന നമ്മുടെ ഭൂമി കൈക്കലാക്കി. അവർ പട്ടാളക്കാരെ അടിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. സർക്കാർ അത് അവഗണിച്ച് മറയ്ക്കുകയാണ്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണ്. രാഹുൽ ഗാന്ധി പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും കടന്നാക്രമിച്ച രാഹുൽ , ചൈനയെക്കുറിച്ചുള്ള തന്റെ അറിവ് വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകൾ കാണിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ ദൗസയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം തന്റെ പാൻ-ഇന്ത്യ കാൽനട മാർച്ചായ ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.