അനുഗ്രഹം വാങ്ങി; ചങ്ങമ്പുഴയുടെ മകളെ സന്ദര്‍ശിച്ച് ചിന്താജെറോം
തന്റെ ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പു രചിച്ച വാഴക്കുല എന്ന വിഖ്യാത കവിത വൈലോപ്പിള്ളിയുടേത് എന്നെഴുതിയ പേരിൽ വിവാദം സൃഷ്ടിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. കവിയുടെ മകള്‍ ലളിതയെയാണ് ചിന്താ ജെറോം ഇന്ന് സന്ദര്‍ശിച്ചത്.
താൻ മനപ്പൂര്‍വ്വം ചെയ്തതല്ല, സാന്ദര്‍ഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത ചങ്ങമ്പുഴയുടെ മകളോട് പറഞ്ഞത്. മഹാകവിയുടെ മകളുടെ അനുഗ്രഹവും വാങ്ങിയാണ് ചിന്ത ജെറോം വീട്ടില്‍ നിന്ന് മടങ്ങിയത്. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് തിരിച്ചയതെന്ന് ചിന്ത പറയുന്നു.
അതേസമയം, വാഴക്കുല വൈലോപ്പിള്ളിയുടെ കവിതയാണെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം നോട്ടപ്പിഴവ് മാത്രമാണെന്നാണ് ചിന്ത ഇന്നലെ വിശദീകരിച്ചത്. അതൊരു കോപ്പിയടിയല്ല മനുഷ്യ സഹജമായ തെറ്റായിരുന്നു അതെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു നോട്ടപ്പിഴവിനെ പര്‍വ്വതീകരിക്കുകയും അതിന്റെ പേരില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശം വരെ തനിക്കെതിരെ ഉണ്ടായെന്നും ചിന്ത കൂട്ടിച്ചേര്‍ത്തിരുന്നു.