ഹണി റോസിനെ വെച്ച് ചങ്ക്സ് 2 വേണം; ആരാധകരുടെ ആവിശ്യത്തെ കുറിച്ച് മനസു തുറന്ന് ഒമർ ലുലു
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘മോണ്‍സ്റ്റര്‍’ സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹണി റോസ് ആണ്.
നടിയുടെ അഭിനയത്തെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം ചുരുങ്ങിയ കാലയളവില്‍ നിരവധി ആരാധകരെ സമ്ബാദിച്ചു. ഇപ്പോഴിതാ ഹണി റോസിനെ വെച്ച് ചങ്ക്‌സ് 2 ഉണ്ടാകുമോ എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
വൈശാഖ് – ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഇറങ്ങിയ മോണ്‍സ്റ്ററില്‍ ഏറ്റവും പ്രധാന വേഷമാണ് ഹണി റോസ് കൈകാര്യം ചെയ്തത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും ഹണി റോസിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ഒമര്‍ ലുലു മോണ്‍സ്റ്റര്‍ സിനിമയെയും ഹണി റോസിനെയും പ്രശംസിച്ച് പോസ്റ്റിട്ടിരുന്നു. ഇപ്പോഴിത തനിക്ക് വരുന്ന ചില മെസേജുകളെ കുറിച്ചാണ് ഒമര്‍ ലുലു പറയുന്നത്. ഹണി റോസിനെ വെച്ച് ചങ്ക്സ് 2 ഇറക്കണമെന്ന മെസേജുകളാണ് ഒമര്‍ ലുലുവിന് ലഭിക്കുന്നത്.
‘ഒരുപാട് പേര്‍ ഹണി റോസുമായി ചങ്ക്സ് 2 വേണം എന്ന് മെസേജ് അയയ്ക്കുന്നു. സന്തോഷം’ – എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിനെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.