പൗരത്വ നിയമ ഭേദഗതി; യോജിച്ച പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തിയത് പിണറായി: രമേശ് ചെന്നിത്തല


കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായിയുടേത് മുതലക്കണ്ണീരെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമ ഭേദഗതി വന്ന അന്ന് മുതൽ ശക്തമായി എതിർത്തത് യുഡിഎഫും കോൺഗ്രസുമാണ്. യോജിച്ച പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തിയത് പിണറായിയാണ്.
കേരളത്തിൽ ഉടനീളം യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തി. ennaal ഈ പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് പിണറായി ചെയ്തത്. 100 കണക്കിന് കേസ് എടുത്തു ടി സിദ്ദിഖ് അടക്കം 62 പ്രവർത്തകരെ ജയിലിലിട്ടു. കൊല്ലത്ത് 35 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകൾ പിൻവലിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്ന ആവേശം ഗവർണരെ വിമർശിക്കാൻ പിണറായി കാണിക്കുന്നില്ലല്ലോ. പിണറായി സർക്കാരിൻറെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ചെന്നിത്തല പറഞ്ഞു. ന്യായ് യാത്രയിലെ രാഹുലിൻറെ പ്രസംഗം പിണറായി കേൾക്കണം. ഓഫീസിലുള്ളവരോട് പ്രസംഗത്തിൻറെ തർജ്ജമ ആവശ്യപ്പെടണം. ഹിന്ദിയിലെ പ്രസംഗം മനസിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു