മാംസാഹാരങ്ങളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ച് ഗുജറാത്തിലെ ഒരു നഗരം
മാംസാഹാരങ്ങളുടെ ഏതുതരത്തിലുള്ള ഉപയോഗവും വില്‍പ്പനയും നിരോധിച്ച് ഗുജറത്തിലെ ഒരു നഗരം. സംസ്ഥാനത്തെ ഭാന് നഗര്‍ ജില്ലയിലെ പാലിതാന നഗരമാണ് ഇങ്ങിനെ ഒരു പ്രഖ്യാപനത്തിലൂടെ ചരിത്രത്തിലിടം നേടിയത്. പ്രദേശത്ത് മാംസാഹാരം നിയമവിരുദ്ധമാണ്. ജൈന മതത്തിന് വളരെ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം.
ജൈനമത തത്വങ്ങളുടെ സ്വാധീനമാണ് പ്രദേശത്തെ സാംസ്‌കാരികവും മതപരവുമായ മാറ്റത്തിന് കാരണമായത്. പുതിയ നിയമത്തിലൂടെ പ്രദേശത്ത് മാംസാഹാരം വില്‍പന നടത്തുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ഇതോടൊപ്പം , മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനും വിലക്കുണ്ട്.
ഇതുപ്പോലെയുള്ള പ്രവൃത്തികള്‍ നിയമവിരുദ്ധമാകുന്നതിന് ഒപ്പം തന്നെ ശിക്ഷാര്‍ഹവുമാണ്. നേരത്തെ നഗരത്തില്‍ ഏകദേശം 250 ഇറച്ചിക്കടകള്‍ ഉണ്ടായിരുന്നു. ഇവ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറോളം വരുന്ന ജൈന സന്യാസിമാര്‍ നിരന്തരമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നീക്കം.