ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്; നിയമ കമ്മീഷന് മറുപടി നൽകി മുസ്‌ലിംലീഗ്

12 July 2023

ഏക സിവിൽ കോഡ് വിഷയത്തിൽ നിയമ കമ്മീഷന് മറുപടി നൽകി മുസ്‌ലിംലീഗ്. സമൂഹത്തിൽ ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ് കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. 1937 ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം പിന്തുടരാമെന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവർക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവർക്ക് മറ്റു നിയമങ്ങൾ പിന്തുടരാമെന്നും അംബേദ്കർ വിശദീകരിക്കുന്നു.
ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവർക്ക് അതിന് തടസമാകുന്ന തരത്തിൽ ഏകീകൃത സിവിൽകോഡ് ഉണ്ടാകില്ലെന്ന ഉറപ്പാണ് നൽകുന്നതെന്നും കത്തിലുണ്ട്.