ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
11 September 2024
![](https://www.evartha.in/wp-content/uploads/2024/09/jammu.jpg)
ജമ്മു കശ്മീരിലെ കഠുവായില്‍ സുരക്ഷേ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും ജമ്മു കശ്മീര്‍ പൊലീസുമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം.
സെപ്റ്റംബര്‍ 18 നാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മുൻപ് ജമ്മുവിലെ അഖ്‌നൂരിലുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരുക്കേറ്റിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന.