ഒത്തുതീർപ്പിനായി ശ്രമിക്കുന്നില്ല; മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു: രമേശ് ചെന്നിത്തല
3 December 2022
വിഴിഞ്ഞം വിഷയത്തിൽ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഘർഷം രൂക്ഷമായപ്പോൾ കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചു. എന്നാൽ വിഴിഞ്ഞം സമരത്തിൽ ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിഷേധക്കാർക്ക് മുൻ ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തെയ്യാറാകുന്നില്ലെന്ന് ചോദിച്ച രമേശ് ചെന്നിത്തല, സ്ഥലത്ത് പോലുമില്ലാത്തിരുന്ന രൂപത അധ്യക്ഷനെതിരെ കേസ് എടുത്ത നടപടി സർക്കർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രസേനയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ സമ്മതം അറിയിച്ചതോടെ കേന്ദ്രസർക്കാർ ബുധനാഴ്ച കോടതിയിൽ നിലപാടറിയിക്കും.