ഭീഷണിക്കും വിരട്ടലിനും മുന്നിൽ തളർന്നുപോകുന്ന ആളുകളല്ല മുഖ്യമന്ത്രിയും റിയാസും: വി കെ സനോജ്

single-img
28 September 2024

പിവി അൻവർ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയെന്ന് വി കെ സനോജ്. സാധാരണ രീതിയിൽ ഇത്തരത്തിൽ പരസ്യ പ്രതികരണം നടത്താറില്ല എന്നും ഞാൻ തരുന്ന തെളിവുകൾ അടിസ്ഥാനമാക്കി ഇന്ന് തന്നെ നടപടിയെടുക്കണം എന്നാണ് അൻവർ ആവശ്യപ്പെടുന്നത് എന്നും സനോജ് പറഞ്ഞു.

സ്വർണക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്ന ഒരാൾ ആയി അൻവർ മാറി.ഇതൊന്നും ഇടതുപക്ഷ എംഎൽഎമാർക്ക് ഭൂഷണമല്ല,ഭീഷണിക്കും വിരട്ടലിനും മുന്നിൽ തളർന്നുപോകുന്ന ആളുകളല്ല മുഖ്യമന്ത്രിയും റിയാസെന്നും വി കെ സനോജ് പറഞ്ഞു.

പിവി അൻവറൊന്നും ഒരു ഭീഷണിയല്ല. ഇടതുപക്ഷത്തെ ചാരി നിന്നു കൊണ്ട് അഭ്യാസം വേണ്ടെന്നും സനോജ് വ്യക്തമാക്കി.ഡി വൈ എഫ് ഐ മാലിന്യമുക്ത ക്യാമ്പയിൻ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവർ ഉയർത്തിയ ആരോപണത്തെ അടിസ്ഥാനമാക്കി നടപടി എടുക്കില്ല.

വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രി തന്നെ കാര്യം വ്യക്തമാക്കിയതാണ്.ചില ദുരൂഹതകളും ഗൂഢാലോചനകളും നടന്നിട്ടുണ്ട്.അത് വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

പിവി അൻവർ പരാതി പെടുന്നയാളെ പുറത്താക്കുക എന്ന നിലപാട് സർക്കാരിന് ഇല്ല.നിയമപരമായി മാത്രമേ നടപടി സ്വീകരിക്കു, ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന ഒരാൾ ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ അതൃപ്ത്തിയുണ്ട്.ആർഎസ്എസുമായി ചർച്ച നടത്തുന്നതിൽ തങ്ങൾക്ക് യോജിപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു