എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
2 September 2024
ഇടതു മുന്നണിയുടെ പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു . ഡിജിപി റാങ്കിലുള്ള ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല.
ആരോപണങ്ങളിൽ എല്ലാ രീതിയിലുള്ള ഗൗരവവും നില നിർത്തിക്കൊണ്ട് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വച്ചുറപ്പിക്കില്ലെന്നും തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു .
അതേസമയം, , മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിത്തും എതിരെയാണ് പി.വി അൻവറിന്റെ ആരോപണങ്ങളത്രയും ഉയർന്നത്.