ഗവർണറുടെ നിലവാര തകർച്ചയിലേക്ക് വിദ്യാർത്ഥികൾ എത്തിയില്ല എന്നത് നല്ല കാര്യമാണ്: മുഖ്യമന്ത്രി

single-img
21 December 2023

സംസ്ഥാനത്തിന്റെ സമാധാനമായ അന്തരീക്ഷം തകർക്കുന്നതിനായി ഗവർണർ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആ കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്, തനിക്ക് ആരെയും അംഗീകരിക്കേണ്ട കാര്യമില്ല എന്നും താൻ തോന്നിയത് ചെയ്യും എന്നാണ് ഗവർണർ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളരെയധികം ഉത്തരവാദിത്തപെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ നിലപാടല്ല ഇത് , പ്രകോപനം ഉണ്ടാക്കി സംഘർഷം ഉണ്ടാകുകയും നാടിന്റെ സമാധാനം ഇല്ലാതാക്കുവാനുമുള്ള ശ്രമം ഗവർണർ നടത്തുകയുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേപോലെ തന്നെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് ഗവർണർ വിദ്യർത്ഥികളെ പറയാൻ ഇനി മോശം വാക്കുകൾ ഒന്നുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിലവാര തകർച്ചയിലേക്ക് വിദ്യർത്ഥികൾ എത്തിയില്ല എന്നതും നല്ല കാര്യമാണ്. ഗവർണറുടെ കെണിയിലും വിദ്യാർത്ഥികൾ കുടുങ്ങിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .