വയനാട് പുനരധിവാസത്തിനായി കേന്ദ്രസഹായം തേടി മുഖ്യമന്ത്രി; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

single-img
27 August 2024

ഉരുൾ പൊട്ടലിൽ തകർന്ന വയനാട് ജില്ലയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജ്യ ത്യലസ്ഥാനമായ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

എത്രയും വേഗത്തിൽ കേന്ദ്ര സഹായം സംസ്ഥാനത്തിന് ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. കേരളത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും.

നിലവിലെ സാഹചര്യത്തിൽ 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. മുൻപ്, ദുരന്ത ശേഷം വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.