കെ സുധാകരനെ ജയിലിൽ അടക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം: എം എം ഹസ്സൻ

single-img
24 June 2023

കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കെ സുധാകരനെ ജയിലിൽ അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് മുതിർന്ന നേതാവ് എം എം ഹസ്സൻ വിമര്‍ശിച്ചു.

അഴിമതിയുടെ രാജാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ പ്രതിഛായ തകർന്നുവെന്നും ഹസ്സൻ കുറ്റപ്പെടുത്തി. കെ സുധാകരനെതിരായ കേസിൽ അതിവേഗത്തിൽ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇത് കള്ളകേസാണ്, രാഷ്ട്രീയ പകപോക്കലാണ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എം ഹസ്സൻ പ്രതികരിച്ചു.

അതേസമയം, ഇന്ന് കെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് കരിദിനം ആചരിച്ചു.കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.