മുഖ്യമന്ത്രിയുടേത് തറ നിലവാരം: പിഎംഎ സലാം

single-img
30 September 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . മുഖ്യമന്ത്രി മലപ്പുറത്തിനെ അപമാനിച്ചെന്നും ആരോപണങ്ങളിൽ നിന്നും മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പി എം എ സലാംഅദ്ദേഹം കുറ്റപ്പെടുത്തി.

ആർഎസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടേത് തറ നിലവാരമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു.

ദേശീയ മാധ്യമമായ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പരാമർശം നടത്തിയത്. ജില്ലയിലെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർ‌ശം.

കഴിഞ്ഞ 5 വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.