പശ്ചാതാപമില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനില്‍ കളിപ്പിക്കാത്തതിനെ കുറിച്ച് പരിശീലകന്‍

single-img
11 December 2022

ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ നടന്ന ക്വാര്‍ട്ടറില്‍ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോർച്ചുഗൽ പകരക്കാരനാക്കിയത് കടുത്ത വിമര്‍നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ടീമിന്റെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ പുറത്തിരിക്കുന്നത്.

നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലും താരം പുറത്തായിരുന്നു. ആ സമയം പക്ഷെ ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസാണ് മൊറോക്കോയ്‌ക്കെതിരേയും കളിച്ചത്. പിന്നീട് നിർണ്ണായകമായ 51-ാം മിനിറ്റില്‍ റൂബന്‍ നവാസിന് പകരം ക്രിസ്റ്റ്യാനോ ഇറങ്ങിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

അതിന്റെ ആത്യന്തികമായ ഫലം എന്തെന്നാൽ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തു. അതോടുകൂടി പോര്‍ച്ചുഗല്‍ സെമി കാണാതെ പുറത്ത്. എന്നാല്‍ ക്രിസ്റ്റിയാനോയെ പുറത്തിരുത്തിയതില്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന് കുറ്റബോധമൊന്നുമില്ല. അദ്ദേഹം അക്കാര്യം തുറന്നുപറയുകയും ചെയ്തു. പോര്‍ച്ചുഗീസ് കോച്ചിന്റെ വാക്കുകള്‍ ഇങ്ങിനെ:

”ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയതില്‍ പശ്ചാത്തപമൊന്നുമില്ല. ഇതേ ടീം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. റൊണാള്‍ഡോയെ ആവശ്യമെന്ന് തോന്നിയ ഘട്ടത്തില്‍ കളത്തില്‍ ഇറക്കിയിരുന്നു. മൊറോക്കൊതിരായ തോല്‍വിയില്‍ ഏറ്റവും ദുഖിതരായ രണ്ട് പേര്‍ താനും റൊണാള്‍ഡോയുമാണ്. പക്ഷെ തോല്‍വിയും ജയവുമൊക്കെ ഈ ജോലിയുടെ ഭാഗമാണ്.” സാന്റോസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.