എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നടക്കുന്നത് ഒത്തുകളി: കെസി വേണുഗോപാൽ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ നടക്കുന്നത് ഒത്തുകളിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇത് പോകില്ല എന്ന് ഉറപ്പാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണ ഏജൻസികളുടെ അന്വേഷണം കണ്ടതാണ്, എന്നിട്ട് എന്തായി? പ്രധാനമന്ത്രി കഴിഞ്ഞ ദിവസവും തൃശൂരിൽ വന്ന് ഓഫീസ് ആരുടേത് ആണെന്ന് അറിയാമെന്ന് പറയുന്നു. മൂന്ന് കൊല്ലം ഭരണത്തിൽ ഉണ്ടായിട്ടും നടപടി ഉണ്ടാവാത്തത് എന്തുകൊണ്ടെന്നും കെ സി വേണുഗാപാൽ ചോദിക്കുന്നു.
കേന്ദ്രസർക്കറിന്റെ കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.