സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവര്‍ ഒരുപണിയുമില്ലാതെ ഇരിക്കുന്നവർ: മമ്ത മോഹൻദാസ്
സോഷ്യല്‍ മീഡിയയില്‍ മോശമായ കമന്റുകൾ ചെയ്യുന്നവർ ജോലിയും കൂലിയും ഇല്ലാത്തവരാണെന്നും, കമന്‍്‌റുകള്‍ ഇട്ടുകഴിഞ്ഞാല്‍ രാജാവിനെപ്പോലെ ആയി എന്നാണ് കരുതുന്നതെന്നും നടി മംമ്ത മോഹന്‍ദാസ്.നല്ല കമന്റിടുന്നവര്‍ തന്നെ ഫോളോ ചെയ്യാത്തവരാണെന്നും, ഫോളോ ചെയ്യുന്നവരാണ് മോശം കമന്റിടുന്നതെന്നും, ഹേറ്റ് കമന്റിടാന്‍ എന്തിനാണ് ഫോളോ ചെയ്യുന്നതെന്നും അവർ ചോദിച്ചു.
വിനോദ ചാനലായ ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ ഈ പ്രതികരണം. ‘മോശം കമന്റിടുന്നവര്‍ ഒരുപണിയുമില്ലാതെ ഇരിക്കുന്നവരാണെന്നും എന്നാല്‍ നല്ല കമന്റിടുന്നവര്‍ എംഡിയോ നല്ല ജോലിയുള്ളവരോ നല്ല ചിന്താഗതിയുമുള്ളവരോ ആയിരിക്കും , കുറച്ച് അറിവുള്ളവര്‍ ഫോളോ ചെയ്തിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ, ഒരാള്‍ പുറത്തുനിന്ന് കാണിക്കുന്നതല്ല അയാളുടെ വ്യക്തി ജീവിതമെന്നും ഇതൊന്നും അറിയാതെയാണ് പൊതുബോധത്തില്‍ നിന്ന് പ്രതികരിക്കുന്നതെന്നും’ മമ്ത വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം അവര്‍ കരുതുന്നത് ഞങ്ങള്‍ രാജാവാണെന്നാണെന്നും മംമ്ത കൂട്ടിച്ചേർത്തു.