ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം നടത്തേണ്ടത് മാധ്യമങ്ങളിലൂടെയല്ല: മന്ത്രി പി രാജീവ്

single-img
22 October 2022

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടത് എന്ന് നിയമ- വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടുമെന്നായിരുന്നു താൻ പറഞ്ഞതെന്നും ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ഗവർണറുടെ തീരുമാനത്തിനെതിരെ കോടതിയിൽ പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി നൽകിയത് . ഗവർണർക്ക് ഉണ്ടായ തെറ്റിദ്ധാരണ അദ്ദേഹത്തിന് മലയാളം മനസിലാകാത്തതിനാലാകുമെന്ന് മന്ത്രി ഇന്ന് കൊച്ചിയിൽ പറഞ്ഞു.

മദ്യവും ലോട്ടറി കച്ചവടവുമാണ് കേരളത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പറഞ്ഞിരുന്നു. നിയമം അറിയാത്ത നിയമമന്ത്രിയാണ് ഉള്ളതെന്നും ഗവര്‍ണര്‍ ആക്ഷേപിച്ചിരുന്നു. മന്ത്രിമാര്‍ പരിധി ലംഘിക്കരുതെന്നും മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവര്‍ണര്‍ പറഞ്ഞതും വിവാദമായി.