മതവികാരം വൃണപ്പെടുത്തി; നടി തപ്‌സി പന്നുവിനെതിരെ ബിജെപി എംഎൽഎയുടെ മകന്റെ പരാതി

single-img
29 March 2023

മതവികാരം വൃണപ്പെടുത്തി എന്ന ആരോപണവുമായി പാൻ ഇന്ത്യൻ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

തപ്‌സി പന്നു സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് പരാതി നൽകാൻ കാരണമായത്. ഈ ഫോട്ടോയിൽ ഡീപ്പ് നെക്ക് ലൈൻ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്.

ഈ ആഭരണമാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാർച്ച് 12ന് മുംബൈയിൽ നടന്ന ഫാഷൻ വീക്കിലാണ് ഈ കോസ്റ്റ്യൂമിൽ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതൻ ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗൗർ പരാതിയിൽ പറഞ്ഞതായിയാണ് റിപ്പോർട്ട്.