പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശം; ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

single-img
21 March 2023

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ബിജെപിയ്ക്ക് അനുകൂലമായ ബിഷപ്പിന്‍റെ പ്രസ്താവന പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതുപോലെയുള്ള നിയമലംഘന സന്ദേശങ്ങൾ ജനാധിപത്യ വ്യവസ്ഥ തകർക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും മലയാള വേദി പ്രസിഡന്‍റ് ജോർജ് വട്ടുകുളം നൽകിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

റബ്ബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം.

കേരളത്തിൽ നിന്നും ഇതുവരെ ബിജെപിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും ആയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിക്കുകയും ചെയ്തിരുന്നു.