അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും ശ്രീനാഥ് ഭാസിക്കെതിരെ പരാതി
23 September 2022
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം.
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്.
ചട്ടമ്ബിയെന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നാണ് പരാതിയില്‍ പറയുന്നത്. മരട് പൊലീസിലും വനിത കമ്മീഷനിലും യുവതി പരാതി നല്‍കി.
അതിനിടെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്ബി നാളെ റിലീസിനെത്തും. കറിയ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും