തൃശൂർ പൂരം; സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി

single-img
26 September 2024

ഇത്തവണ തൃശ്ശൂർ പൂരം പോലീസ് നടപടിയിൽ നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ സംഭവ സ്ഥലത്തേക്ക് വന്നതിനെതിരെ പരാതി. ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ്അ ഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാർ മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻ മറ്റ് ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ട് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

മറ്റുള്ള വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചത‍ിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. സേവാഭാരതിയുടെ പേരിലുള്ള ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.