വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി; സന്തോഷ് വർക്കി മുൻകൂർ ജാമ്യാപേക്ഷ നൽകി

single-img
2 September 2024

എറണാകുളം ജില്ലയിലെ ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഈ ഹർജി ആറാം തിയതി പരിഗണിക്കാൻ മാറ്റി.

ട്രാൻസ് ജെൻ്റർ നൽകിയ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീത്, അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്.

ഒരു സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ വീട്ടിൽ എത്തിയശേഷം തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.