യൂണിയൻ ഭരണം പിടിക്കാൻ വിദ്യാർത്ഥിനിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയതായി പരാതി
എറണാകുളം ജില്ലയിലെ പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയതായി പരാതി. യൂണിയൻ ഭരണം പിടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിൽ ഉദയം പേരൂർ പോലീസ് കേസെടുത്തതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നുഇവിടെ കോളജ് ഇലക്ഷൻ നടന്നത് . ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർത്ഥിനിയെയാണ് ഉച്ച കഴിഞ്ഞ് ചെയർമാൻ വൈസ് ചെയർമാൻ ഉൾപ്പടെ ഉള്ളവർ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൊണ്ടു പോയത്.
മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി പ്രവീണയെയാണ് തട്ടിക്കൊണ്ടുപോയത്. ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കെഎസ്‌യുവിനും എസ്എഫ്‌ഐക്കും തുല്ല്യ വോട്ടാണ് ലഭിച്ചത്. ഇതിനാലാണ് കെഎസ്‌യു പ്രവര്‍ത്തകയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും ഇലക്ഷൻ സമയം കഴിഞ്ഞ് തിരികെ കൊണ്ട് വിടുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.